ഇടുക്കിയിൽ കനത്ത മഴ: വിനോദസഞ്ചാരത്തിന് നിയന്ത്രണം

ഇടുക്കിയിൽ കനത്ത മഴ: വിനോദസഞ്ചാരത്തിന് നിയന്ത്രണം

ഇടുക്കിയിൽ ശക്തമായ മഴയെത്തുടർന്ന് ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ജല-സാഹസിക വിനോദങ്ങൾക്ക് നിരോധനമുണ്ട്; ലംഘിച്ചാൽ കേസെടുക്കും. കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിൽ രാത്രി ഏഴു മുതൽ രാവിലെ ആറു വരെ യാത്രാനിരോധനം. വട്ടവടയിലെ മണ്ണിടിച്ചിലിൽ രണ്ടു മരണം; കൊട്ടക്കാമ്പൂരിൽ പാലം തകർന്ന് 30 കുടുംബങ്ങളും നൂറോളം ടൂറിസ്റ്റുകളും ഒറ്റപ്പെട്ടു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies