ഉമർ ഖാലിദിനെക്കുറിച്ചുള്ള 'പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്' എന്ന ഡോക്യുമെന്ററിയുടെ സെപ്റ്റംബർ 19-ലെ സ്വകാര്യ പ്രദർശനം മുംബൈ പൊലീസിന്റെ സമ്മർദ്ദത്തെത്തുടർന്ന് റദ്ദാക്കിയതായി സംഘാടകർ. ആന്ധേരിയിലെ വേദിയിൽ എത്തിയ അജ്ഞാതർ ഭീഷണി മുഴക്കിയെന്നും പൊലീസ് വാഹനം എത്തിയതിന് പിന്നാലെ പരിപാടി റദ്ദാക്കിയെന്നും അവർ പറയുന്നു. സംഭവത്തിൽ പൊലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനുകൾക്കും പരാതി നൽകി.
ഉമർ ഖാലിദ് ഡോക്യുമെന്ററി പ്രദർശനം മുംബൈയിൽ റദ്ദാക്കി
Source: Dool News