എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകൾ കോട്ടയം വഴിയിൽ

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകൾ കോട്ടയം വഴിയിൽ

എറണാകുളം യാർഡിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം നാളെ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും. ഗുരുവായൂർ-ചെന്നൈ എഗ്മോർ, മംഗളൂരു-തിരുവനന്തപുരം മാവേലി, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളാണ് തിരിച്ചുവിടുന്നത്. ഈ ട്രെയിനുകൾ ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തും. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് ഇന്ന് ആലുവയിൽ യാത്ര അവസാനിപ്പിക്കും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies