ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് പതിനൊന്ന് വർഷത്തിന് ശേഷം അമേരിക്കയിലെത്തി. ആൻഡ്രൂസ് ജോയിന്റ് ബേസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ വ്യാപാരം, എഐ, ഇറാൻ, തായ്വാൻ വിഷയങ്ങളിൽ ചർച്ച നടക്കും. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഔദ്യോഗിക വിരുന്നുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ചുള്ള സ്വീകരണത്തിനെതിരെ അമേരിക്കയിൽ വിമർശനമുയർന്നു.
ഷീ ജിൻപിങ് അമേരിക്കയിൽ; ട്രംപ് നേരിട്ട് സ്വീകരിച്ചു
Source: Siraj Live