ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. വോട്ടിങ് സംവിധാനം തകർന്നതിന്റെ ഉത്തരവാദി അദ്ദേഹമാണെന്നും എസ്ഐആറിലൂടെയും ഇവിഎമ്മിലൂടെയും വോട്ട് ചോരുന്നുവെന്നും ആരോപിച്ചു. അമിത് ഷായുടെ വീഡിയോ പുറത്തുവിട്ട രാഹുൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൂർണ പരിഷ്കാരം ആവശ്യപ്പെട്ടു. കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു.
വോട്ടിങ് സംവിധാനം തകർന്നു: ഗ്യാനേഷ് കുമാറിനോട് രാജിവെക്കാൻ രാഹുൽ
Source: MediaOne TV