വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബി.ജെ.പി സംഘടനാ രംഗത്ത് വൻ അഴിച്ചുപണി നടത്തി. വിവിധ സംസ്ഥാനങ്ങളിലെ ജോയിന്റ് ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. ശിവപ്രകാശിന് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ എന്നിവയുടെയും സൗദാൻ സിങിന് ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവയുടെയും ചുമതല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 11 സംസ്ഥാനങ്ങളിലെ എൻ.ഡി.എ സർക്കാരുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.
ബി.ജെ.പി സംഘടനയിൽ വൻ അഴിച്ചുപണി; 11 സംസ്ഥാനങ്ങളിൽ എൻ.ഡി.എ സർക്കാരുകൾ ലക്ഷ്യം
Source: Dool News