കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വ്യാപക ആരോപണങ്ങൾ ഉയരുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി ഇടപെടുമെന്ന് സൂചന. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുമെന്ന് സിജെപി വക്താവ് അശുതോഷ് റങ്ക അറിയിച്ചു. എസ്ഐആറും കമ്മീഷന്റെ പ്രവർത്തനങ്ങളും ഉൾപ്പെടെ വിഷയങ്ങളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കമ്മീഷൻ വിശദീകരണം നൽകിയിരുന്നു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ഗ്യാനേഷ് കുമാറിനെതിരെ സിജെപിയുടെ നീക്കം; ഇന്ന് വാർത്താസമ്മേളനം
Source: MediaOne TV