വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ ഹാൻസ് ചാക്കുകൾ പ്രതി സിപിഒ സബിത്തുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തി. സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ജൂൺ ഏഴിന് പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതാണ്. കളമശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത സബിത്ത് കുറ്റം സമ്മതിച്ചു.
ബത്തേരി സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതൽ കണ്ടെത്തി
Source: Zee Malayalam News