കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി; ബിനു ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനും മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിനുമാണ് അമിത് ഷാ കൊല്ലത്തെത്തിയത്.
അമിത് ഷാക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Source: Siraj Live