ലോകായുക്ത യോഗം: പ്രതിപക്ഷ നേതാവിന്റെ വിമർശനം തെറ്റിദ്ധാരണാജനകമെന്ന് രമേശ് ചെന്നിത്തല

ലോകായുക്ത യോഗം: പ്രതിപക്ഷ നേതാവിന്റെ വിമർശനം തെറ്റിദ്ധാരണാജനകമെന്ന് രമേശ് ചെന്നിത്തല

ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉയർത്തിയ വിമർശനം തെറ്റിദ്ധാരണാജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി എന്ന നിലയിൽ താൻ യോഗം വിളിച്ചിട്ടില്ലെന്നും ലോകായുക്ത സർക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം വിളിച്ചുചേർത്തത് ലോകായുക്തയെ വരുതിയിൽ നിർത്താനുള്ള ശ്രമമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Source: Reporter Live

More in Politics

Read the live feed on ZapIndies