അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ ടൈപ്പ് 1) ബാധിച്ച രണ്ടുവയസ്സുകാരിക്ക് ചികിത്സയ്ക്കായി ഡൽഹി ജുമാമസ്ജിദിൽ നടന്ന ഫണ്ട് സമാഹരണത്തിൽ ആറരക്കോടിയോളം രൂപ പിരിഞ്ഞു. ഇൻഫ്ലുവൻസർ സണ്ണി മനാഹോറിന്റെ അഭ്യർഥനയെത്തുടർന്ന് ജുമുഅ നിസ്കാരത്തിനെത്തിയ പതിനായിരങ്ങൾ സംഭാവന നൽകി. ഒമ്പത് കോടി രൂപ വിലയുള്ള മരുന്നിനായി കുടുംബം ഇതുവരെ 6.33 കോടി രൂപ സമാഹരിച്ചു; ബാക്കി തുകയും വേണം.
ജുമാമസ്ജിദിൽ ഹിന്ദു കുഞ്ഞിനായി 6.33 കോടി സമാഹരിച്ചു
Source: Suprabhaatham