സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് ഇനി പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയുകയാണ് ലക്ഷ്യം. നിയമനാംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകളില്‍ പോലീസ് വെരിഫിക്കേഷന്‍ ഫോറവും ഉള്‍പ്പെടുത്തണം. ബന്ധപ്പെട്ട പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയ ശേഷം മാത്രമേ അംഗീകാരം നല്‍കാവൂ. നേരത്തെ സമാന ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചിരുന്നു.
എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം
Source: Siraj Live