അമേരിക്കയുടെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ നോർഈസ്റ്റർ ചുഴലിക്കാറ്റും കനത്ത മഴയും വ്യാപക നാശനഷ്ടമുണ്ടാക്കി. ന്യൂയോർക്കിൽ മരം കടപുഴകി വീണ് 56കാരനായ ജീവനക്കാരൻ മരിച്ചു; ബ്രോങ്ക്സിൽ നാലുപേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു; ശനിയാഴ്ച 430ലേറെ വിമാന സർവീസുകൾ റദ്ദാക്കി. വൈദ്യുതി തടസ്സത്തിൽ 1,08,000ത്തിലധികം വീടുകൾ ഇരുട്ടിലായി.
അമേരിക്കൻ വടക്കുകിഴക്കൻ തീരത്ത് നോർഈസ്റ്റർ കൊടുങ്കാറ്റ്; ഒരു മരണം
Source: Marunadan Malayali