മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി രംഗത്ത്. വോട്ട് മോഷണത്തിനെതിരെ ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ചും നവംബർ ഒന്നിന് ഡൽഹിയിൽ പൊതുയോഗവും നടത്തും. ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ എല്ലാ ജില്ലകളിലും സേവ് ഡെമോക്രസി റാലികൾ സംഘടിപ്പിക്കും. ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പർ വേണമെന്നും മുന്നണി ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി; പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു
Source: Dool News