ദുബായിൽ നിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ചു. യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി കെട്ടിയിട്ടു. 166 ഇസ്രായേലികളും കുട്ടികളുൾപ്പെടെ മറ്റ് എട്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വിമാനം 17,000 അടി താഴേക്ക് പതിച്ചെങ്കിലും അവധിയിലുള്ള രണ്ട് പൈലറ്റുമാർ നിയന്ത്രണം തിരിച്ചുപിടിച്ച് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം യാത്രക്കാർ പരാജയപ്പെടുത്തി
Source: Marunadan Malayali