ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ശൂറാ കൗൺസിലിൽ രാജാവിനുവേണ്ടി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഹൂതികൾ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി, പാകിസ്ഥാൻ എന്നിവരുമായുള്ള ത്രികക്ഷി പ്രതിരോധ കരാർ പ്രാദേശിക സ്ഥിരതയ്ക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂതി ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് സൗദി കിരീടാവകാശി
Source: Dool News