വിശ്വ ഹിന്ദു പരിഷത്തിന്റെ കേരള ഘടകത്തിന് കീഴിലുള്ള 220 ക്ഷേത്രങ്ങളെ ഏകോപിപ്പിച്ച് ‘വിശ്വ ഹിന്ദു ദേവസ്വം’ എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഭരണസംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ അറിയിച്ചു. ക്ഷേത്രങ്ങളുടെ അക്കൗണ്ടിങ്, ഓഡിറ്റ് എന്നിവ കൂടുതൽ സുതാര്യമാക്കുകയും ആചാര വിഷയങ്ങളിൽ പൊതുവേദി ഒരുക്കുകയുമാണ് ലക്ഷ്യം. ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ ട്രസ്റ്റിൽ അംഗങ്ങളാണ്.
220 ക്ഷേത്രങ്ങൾക്ക് പുതിയ ദേവസ്വം സംവിധാനം
Source: Janam TV