തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീം കോടതിയെ സമീപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നിലവിലുള്ള പൊതുതാല്പര്യ ഹർജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലാണ്. രാജി ആവശ്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മൗനം തുടരുന്നതിനിടെ, അദ്ദേഹത്തെ പ്രതിരോധിക്കാൻ ബിജെപി ദേശവ്യാപക പ്രചാരണം ആരംഭിച്ചു.
ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീം കോടതിയിൽ
Source: Siraj Live