എസ്.ഐ.ആറിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ഇന്ത്യാ മുന്നണി സേവ് ഡെമോക്രസി മാർച്ചുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തി. ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള മാർച്ചല്ല, കുടുംബാധിപത്യം നിലനിർത്താനുള്ള 'സേവ് ഡൈനാസ്റ്റി' മാർച്ചാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. രാഹുൽ ഗാന്ധിയെ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ നേതാവായി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സേവ് ഡെമോക്രസി മാർച്ചിനെതിരെ ബി.ജെ.പി വിമർശനം
Source: Dool News