ഉത്തർപ്രദേശ് പൊലീസിന്റെ അന്വേഷണരീതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ ബൈക്ക് യാത്രക്കാരനെ എഫ്.ഐ.ആറിൽ പ്രതിയാക്കാതെ 'അജ്ഞാതൻ' എന്ന് രേഖപ്പെടുത്തിയതാണ് വിമർശനത്തിനിടയാക്കിയത്. ഈ രീതി തുടർന്നാൽ സംസ്ഥാനത്തെ എല്ലാ കേസുകളും സി.ബി.ഐ.ക്ക് കൈമാറേണ്ടിവരുമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജയ് സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
യു.പി പൊലീസിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Source: Dool News