കാലടി സർവകലാശാല: സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

കാലടി സർവകലാശാല: സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

സമരം നടത്തിയതിന് സസ്പെൻഷനിലായ കാലടി സംസ്കൃത സർവകലാശാലയിലെ പത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചു. മതിയായ ഹാജരില്ലെന്ന് ചൂട്ടിക്കാട്ടിയാണ് വിധി. അനുകൂല വിധി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. താൽക്കാലിക വി.സി സിസ തോമസിന്റെ അപ്പീലിലാണ് വിധി. സസ്പെൻഷൻ പിൻവലിക്കാൻ എസ്.എഫ്.ഐ സമരം തുടരും.

Source: Truecopy Think

More in Top Stories

Read the live feed on ZapIndies