ന്യൂ ഹാംഷെയറിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ഇ. സുനുനുവിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രതിനിധി ക്രിസ് പാപ്പാസ് അമേരിക്കൻ സെനറ്റിലെ ആദ്യ സ്വവർഗാനുരാഗിയായ പുരുഷ സെനറ്ററായി ചരിത്രം കുറിച്ചു. മാഞ്ചസ്റ്ററിലെ പ്യൂരിറ്റൻ ബാക്ക്റൂമിൽ നടന്ന വിജയാഘോഷത്തിനിടെ ഭർത്താവ് വാൻ ബെന്റ്ലിയെ കെട്ടിപ്പിടിച്ച് അദ്ദേഹം വികാരഭരിതനായി. ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും LGBTQ+ വിരുദ്ധ നിലപാടുകൾക്കിടയിലാണ് ഈ നേട്ടം.
അമേരിക്കൻ സെനറ്റിലെ ആദ്യ സ്വവർഗാനുരാഗി പുരുഷൻ ക്രിസ് പാപ്പാസ്
Source: Dool News