പെരുമ്പാവൂരിൽ മൂന്നുവയസ്സുകാരന്റെ മരണം; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ മൂന്നുവയസ്സുകാരന്റെ മരണം; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ മൂന്നുവയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയതും നിരന്തര മർദനത്തിന് സമീപവാസികൾ നൽകിയ മൊഴിയുമാണ് സംശയത്തിന് ആക്കം കൂട്ടിയത്. വീടിന്റെ രണ്ടാം നിലയിൽ നിന്ന് വീണെന്ന് പറഞ്ഞ് രണ്ടാനച്ഛൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മർദനം സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു; മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

Source: Siraj Live

More in Crime

Read the live feed on ZapIndies