ട്രംപിസത്തിനും തീവ്രവലതുപക്ഷ നയങ്ങൾക്കുമെതിരായ ജനവിധിയായി യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി സഭയിലും സെനറ്റിലും മേൽക്കൈ നേടി. സെനറ്റിൽ 55 സീറ്റും ജനപ്രതിനിധി സഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ 22 സീറ്റ് അധികവും ഡെമോക്രാറ്റുകൾ നേടി. ബർണി സാൻഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ ഇടപെടൽ ഈ വിജയത്തിൽ നിർണായകമായെന്ന് വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് വൻ വിജയം
Source: Truecopy Think