പോളണ്ടിലെ ക്രാക്കോവിൽ ആറ് പേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. 24 കാരനായ പോളിഷ് പൗരനാണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധുക്കളുടെ മൃതദേഹങ്ങളാണ് വീട്ടിൽ നിന്ന് കണ്ടെത്തിയതെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് അറിയിച്ചു. ആക്രമണത്തിൽ അഞ്ച് വിദേശ പൗരന്മാർക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
പോളണ്ടിൽ വെടിവെപ്പ്: പ്രതിയുടെ വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കൂടി
Source: Siraj Live