ഇന്ത്യയിൽ നിന്നുള്ള ഒരു എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വ്യാജ പ്രസ്താവന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനെതിരായ പ്രചാരണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ട്. ഐ ആം റിതിക എന്ന അക്കൗണ്ടിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവൻ അഹമ്മദ് വാഹിദിയുടെ പേരിൽ പ്രചരിപ്പിച്ച വ്യാജ പ്രസ്താവന നെതന്യാഹു പ്രസംഗത്തിൽ പരാമർശിച്ചു. ഇസ്രഈൽ മാധ്യമം വൈനെറ്റാണ് ഇത് വെളിപ്പെടുത്തിയത്.
ഇറാനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് നെതന്യാഹു
Source: Dool News