പാലക്കാട്-തമിഴ്നാട് അതിർത്തിയിലെ മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് മരിച്ചത്. മരണവീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ച് കൊക്കയിലേക്ക് വീഴുകയായിരുന്നു. കേരള, തമിഴ്നാട് പോലീസ് സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.
കാറപകടത്തിൽ മൂന്നുപേർ മരിച്ചു
Source: Siraj Live