കോഴിക്കോട് കക്കോടിയിൽ വിൽപ്പനയ്ക്കെത്തിച്ച ഒരു ആനക്കൊമ്പുമായി ആറംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. വയനാട്-കർണാടക അതിർത്തിയിൽ നിന്ന് കൊമ്പ് എത്തിച്ചതായി സൂചനയുണ്ട്. തുടർന്ന് ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സോമൻ എന്നയാളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് മാനിന്റെ കൊമ്പും വന്യമൃഗങ്ങളുടെ ഇറച്ചിയും പിടിച്ചെടുത്തു.
ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറുപേർ കോഴിക്കോട് പിടിയിൽ
Source: Siraj Live