എസ്എൻഡിപി യോഗത്തിന് ബാധകമായ നിയമം ഏതെന്ന് പരിശോധിക്കുന്ന കേന്ദ്ര അതോറിറ്റിയുടെ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറാഴ്ചത്തെ സമയം കൂടി അനുവദിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. 1956-ലെ കമ്പനി നിയമമോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടോ ബാധകമെന്ന് അതോറിറ്റി തീരുമാനിക്കും.
എസ്എൻഡിപി കേസ്: നടപടികൾ പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് സുപ്രീം കോടതി
Source: Mathrubhumi