അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലുണ്ടായ ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പൊതുമുതൽ ദുരുപയോഗവും അനധികൃത സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാട്ടി. പോലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം വിജിലൻസിന് കൈമാറും. വിദേശനാണയ ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെട്ടതിനാൽ ഇഡി അന്വേഷണവും സാധ്യതയുണ്ട്.
അർജന്റീന ടീം വിവാദം: വിജിലൻസ് അന്വേഷണത്തിന് സാധ്യത
Source: Mathrubhumi