ഇടുക്കി ഇടമലക്കുടിയിലെ വളയംപാറ കുടിയിൽ താമസിക്കുന്ന പൂമണി എന്ന വയോധികയെ പനി ബാധിച്ച് കിടപ്പിലായതിനെ തുടർന്ന് നാട്ടുകാർ ഏകദേശം ആറ് കിലോമീറ്റർ കമ്പിൽ തുണികെട്ടി ചുമന്ന് സൊസൈറ്റികുടിയിലെ ആശുപത്രിയിലെത്തിച്ചു. മഴയത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചാണ് ഇവരെ കൊണ്ടുപോയത്. റോഡില്ലാത്തതിനാൽ കുടിയിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് തുടരുകയാണ്.
ഇടമലക്കുടിയിൽ രോഗിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു
Source: Siraj Live