താമരശ്ശേരിയിൽ ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രകടനത്തിലേക്ക് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി. ഇതോടെ പ്രകടനക്കാരും ഡ്രൈവറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക്, ഡ്രൈവർ അബ്ദുൽ ഷക്കൂർ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇരുകൂട്ടരും പോലീസിൽ പരാതി നൽകി.
ഡിവൈഎഫ്ഐ ജാഥയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി
Source: Mathrubhumi