യുഎഇയിൽ നാളെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ സംവഹനമേഘങ്ങൾ രൂപപ്പെട്ട് മഴയ്ക്ക് കാരണമായേക്കും. ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ദുബായിൽ പരമാവധി 43 ഡിഗ്രിയും അബുദാബിയിൽ 44 ഡിഗ്രിയും രേഖപ്പെടുത്തും.
യുഎഇയിൽ നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Source: Reporter Live