ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ ഫണ്ട് വെട്ടൽ ഭീഷണിയെത്തുടർന്ന് ഡാലസ്-ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം മുസ്ലീം തീർത്ഥാടകർക്കായി വുദു കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി സൗകര്യം ഒരുക്കുന്നത് മതവിവേചനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഹൂസ്റ്റൺ, ഡാലസ് വിമാനത്താവളങ്ങൾക്കുള്ള സംസ്ഥാന ഗ്രാന്റുകൾ പുനഃപരിശോധിക്കാനും അദ്ദേഹം ഉത്തരവിട്ടു.
ഗവർണറുടെ ഭീഷണിയിൽ ഡാലസ് വിമാനത്താവളം വുദു കേന്ദ്ര പദ്ധതി ഉപേക്ഷിച്ചു
Source: Marunadan Malayali