അബുദാബി മിസ്ഡെമനർ കോടതി മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് ആറ് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും വിധിച്ചു. ഗതാഗത ദിശയ്ക്ക് എതിരായി അപകടകരമായി വാഹനമോടിച്ച പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ടു. രക്തപരിശോധനയിൽ മദ്യപാനം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
മദ്യപിച്ച് വാഹനമോടിച്ചയാൾക്ക് അബുദാബി കോടതിയുടെ ശിക്ഷ
Source: Reporter Live