ബിഹാറിലെ നളന്ദയിലെ പാരാസി മിഡിൽ സ്കൂളിൽ ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം ഡിറ്റർജന്റ് നൽകിയത് 40 വിദ്യാർത്ഥികളെ ആശുപത്രിയിലാക്കി. ഭക്ഷണം കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയുമുണ്ടായി. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ബിഹാറിൽ ഉച്ചഭക്ഷണത്തിൽ ഡിറ്റർജന്റ്; 40 വിദ്യാർത്ഥികൾ ആശുപത്രിയിൽ
Source: Reporter Live