2013ലെ ബലാത്സംഗക്കേസിൽ മുൻ തെഹൽക്ക എഡിറ്റർ തരുണ് തേജ്പാലിന് ജീവപര്യന്തം തടവ് വേണമെന്നാവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധിച്ച പത്ത് വർഷത്തെ കഠിന തടവ് ജീവപര്യന്തമാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കുറ്റക്കാരനെന്ന വിധിയെ ചോദ്യം ചെയ്യാതെ ശിക്ഷയുടെ കാലാവധി മാത്രമാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.
തരുണ് തേജ്പാലിന് ജീവപര്യന്തം വേണം; ഗോവ സർക്കാർ സുപ്രീം കോടതിയിൽ
Source: Dool News