സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലം വരെ വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതി. ഒമ്പത് മുതൽ 12 വരെയുള്ളവർക്ക് ഉച്ചഭക്ഷണം നൽകാൻ കേന്ദ്രം തേടിയ അഭിപ്രായത്തോട് കേരളം സമ്മതം അറിയിച്ചു. ഓണത്തിന് 23.5 ലക്ഷം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യും.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ വ്യാപിപ്പിക്കും
Source: Southlive Malayalam