പാകിസ്താനിലെ ടക്‌സിലയിൽ ടിക്ടോക് ഇൻഫ്″ുവൻസർ ഷംസോ ബീബിയെ (1.3 ദശലക്ഷം ഫോളോവേഴ്‌സ്) സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14-ന് അജ്ഞാതർ വെടിവെച്ചുകൊന്നു. കാറിൽ യാത്ര ചെയ്യവെ മോട്ടോർസൈക്കിളിലെത്തിയ രണ്ടുപേർ നടത്തിയ ആക്രമണത്തിൽ കഴുത്തിൽ വെടിയേറ്റ് ഉടൻ മരിച്ചു. ഇത് ഈ വർഷം പാകിസ്താനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ സോഷ്യൽ മീഡിയ താരമാണ്. മൂന്നുപേർ അറസ്റ്റിലായെങ്കിലും മുഖ്യപ്രതികൾ ഒളിവിലാണ്.
പാകിസ്താനിൽ ടിക്ടോക് താരം ഷംസോ ബീബി വെടിയേറ്റ് മരിച്ചു
Source: Mathrubhumi