കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി കൺട്രോളർ ഓഫ് അക്കൗണ്ട്സ് സന്ദീപിനെ കൈക്കൂലി വാങ്ങിയതിന് സിബിഐ അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയുടെ കരാർ പുതുക്കുന്നതിന് ഭാര്യയിലൂടെ പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ആദ്യം 15 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ചർച്ചയ്ക്കൊടുവിൽ തുക പത്ത് ലക്ഷമായി കുറച്ചിരുന്നു.
ഭാര്യവഴി കൈക്കൂലി വാങ്ങിയ കേന്ദ്ര ഉദ്യോഗസ്ഥൻ സിബിഐ പിടിയിൽ
Source: Mathrubhumi