മുൻ ലോക ചാമ്പ്യൻ ബോക്സർ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

മുൻ ലോക ചാമ്പ്യൻ ബോക്സർ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പിൽ മുൻ ലോക ചാമ്പ്യൻ ബോക്സർ സൊലാനി ടെറ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വീടിന്റെ ഗേറ്റിന് മുന്നിൽ കാറിൽ കാത്തുനിന്നപ്പോൾ മുഖംമൂടി ധരിച്ച രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 27കാരിക്കും വെടിയേറ്റു. ടെറ്റെ സംഭവസ്ഥലത്ത് മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല; പൊലീസ് അന്വേഷണം ആരംഭിച്ചു.

Source: News18 Malayalam

More in Sports

Read the live feed on ZapIndies