കേന്ദ്രമന്ത്രി കിരൺ റിജിജു അരുണാചൽ പ്രദേശിലെ കുത്തിയൊഴുകുന്ന പുഴയിൽ നീന്തുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധിയെ വീണ്ടും വെല്ലുവിളിച്ചു. ഇത് തനിക്ക് കുട്ടിക്കാലം മുതലുള്ള ശീലമാണെന്നും രാഹുലിന് പ്രത്യേക പരിശീലനം വേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. ജിയു-ജിറ്റ്സുവിൽ തുടങ്ങിയ ഫിറ്റ്നസ് തർക്കം ഇപ്പോൾ നദീനീന്തലിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
നീന്തൽ വെല്ലുവിളിയുമായി കിരൺ റിജിജു; രാഹുലിന് പരിശീലനം വേണ്ടിവരുമെന്ന് പരിഹാസം
Source: Mathrubhumi