കേന്ദ്രസർക്കാർ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാളെ ചേരുന്ന ദേശീയ പ്രവർത്തക സമിതി യോഗത്തിന് ശേഷം സമരപരിപാടികൾ പ്രഖ്യാപിക്കും. വിദ്യാർഥി പ്രക്ഷോഭം പിൻവലിക്കാനുള്ള ഉറപ്പുകൾ പാലിച്ചില്ലെന്ന് സിജെപി ആരോപിച്ചു. എഫ്ഐആർ റദ്ദാക്കൽ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, പരീക്ഷാ പരിഷ്കരണം എന്നിവ പ്രധാന ആവശ്യങ്ങൾ.
കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല; വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി സിജെപി
Source: Siraj Live