2025-26 സാമ്പത്തിക വർഷം ഡൽഹിയിലെ ലൂട്ടിയൻസ് ബംഗ്ലാവ് മേഖലയിലെ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി 92.35 കോടി രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2014-15 മുതൽ ഇതുവരെ ഇത്തരം പണികൾക്കായി 547.68 കോടി രൂപ ചെലവഴിച്ചു. പഴക്കം ചെന്ന കൊളോണിയൽ കെട്ടിടങ്ങളുടെ സംരക്ഷണവും പണപ്പെരുപ്പവുമാണ് ചെലവ് വർധിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.
മന്ത്രിമാരുടെ ബംഗ്ലാവ് നവീകരണത്തിന് 92.35 കോടി രൂപ ചെലവഴിച്ചു
Source: Siraj Live