പ്രതിപക്ഷത്തിരുന്നപ്പോൾ ധൂർത്തെന്ന് വിമർശിച്ച ലോക കേരള സഭ തുടരാൻ മുഖ്യമന്ത്രി വി ഡി സതീശന്റെ സർക്കാർ തീരുമാനിച്ചു. പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയ സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. പ്രവാസികളെ പിന്തുണയ്ക്കുന്ന പരിപാടി ഉപേക്ഷിക്കരുതെന്ന ലീഗിന്റെ നിലപാടാണ് നിർണായകമായത്. ഇതാദ്യമായല്ല സതീശൻ സർക്കാർ യൂടേൺ അടിക്കുന്നത്.
ലോക കേരള സഭ തുടരാൻ സർക്കാർ തീരുമാനം; സതീശന്റെ യൂടേൺ
Source: Reporter Live